Thursday, September 5, 2013

അധ്യാപക ദിന ഓർമക്കുറിപ്പ്

അധ്യാപക ദിന ഓർമക്കുറിപ്പ്
പഠനത്തിൽ ഒന്നാം തരം ഉഴപ്പനായിരുന്നു ഞാൻ. ആദ്യം ഓർമയിലെത്തുന്നത് 10 ക്ലാസിലെ മലയാളം ക്ലാസ്സാണ് അന്ന് പപ്പൻ മാഷ് ( ടി .പി പത്മനാഭൻ മാസ്റ്റർ ) തകര്തിയായി ക്ലാസ് എടുക്കുകയായിരുന്നു പുറകിലെ ബെഞ്ചിൽ ഇരുന്നു ഞാൻ നോട്ട് ബുക്കിൽ മാഷിന്റെ കാരിക്കേച്ചർ രചനയിലും കാരിക്കേച്ചർ വരച്ചു കൊണ്ടിരുന്ന എന്നെ മാഷ് കയ്യോടെ പിടികൂടി ,അന്ന് ഒരു പാട് വഴക്ക് കേൾക്കുമെന്നാണ് കരുതിയത്‌ എന്നാൽ നേരെ തിരിച്ചായിരുന്നു സംഭവിച്ചത് ഞാൻ വരച്ച ചിത്രം എടുത്തു എല്ലാവരെയും കാണിച്ചു ഷർട്ടിന്റെ നീളം കുറഞ്ഞു പോയി നീളം കൂടിയാലെ അതിനു പൂര്ണത ഉണ്ടാകു എന്നൊരു കമന്റും വരക്കുമ്പോൾ സസൂക്ഷ്മം നീരിക്ഷിച്ചു വേണം വരയ്ക്കാൻ എന്നൊരു ഉപദേശവും അന്ന് എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ബഹുമതിയായിരുന്നു മാഷിന്റെ വാക്കുകൾ ഇന്ന് നല്ല നിറമുള്ള ഓർമയും - മാഷിന്റെ ഓര്മയിലെ രൂപം ചുവടെ

No comments: